കൊച്ചി എളംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് സ്ലാബിൽ ഇടിച്ച് യുവാവ് മരിച്ചു

കൊച്ചി ഏളംകുളത്ത് അപകട വളവിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് സ്ലാബിൽ ഇടിച്ച് ഒരാള്‍ മരിച്ചു. തൊടുപുഴ സ്വദേശി സനൽ സത്യനാണ്(21) മരിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ 9 പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്.

ബുധനാഴ്ച രാവിലെ 6.30ഓടെയായിരുന്നു അപകടം. സനല്‍ സഞ്ചരിച്ച ബൈക്ക് തകര്‍ന്നിട്ടുണ്ട്. മൂന്ന് പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. സനല്‍ ബൈക്കിന്‍റെ ഏറ്റവും പിന്നിലായിരുന്നു ഇരുന്നത്. എളംകുളത്തെ അപകട വളവിനെ കുറിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് എ.സി.പി ടി.ബി വിജയൻ പറഞ്ഞു. ഇന്ന് നടന്ന അപകടത്തിന് കാരണം അമിത വേഗതയാണെന്നും എസിപി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *