കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ്കേസ് ;പോലീസ് അന്വേഷണം ആരംഭിച്ചു

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ആദ്യം പരിശോധിക്കുക പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരിക്കും.
ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പ്രതികളുടെ മൊഴിയെടുക്കുന്നതിനായി നോട്ടീസ് നല്‍കിയേക്കും. കുമ്മനം രാജശേഖരനും മുന്‍ പി.എ. പ്രവീണും പ്രതിചേര്‍ക്കപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.പ്രശ്നപരിഹാരത്തിന് സാധ്യത തെളിയുന്നത് പരാതിക്കാരാനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയതോടെയാണ്. കുമ്മനം രാജശേഖരന്‍ സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ആറന്മുളയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.
ഇടപാടുകാരെ പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയതതെന്നും സാമ്പത്തിക തട്ടിപ്പില്‍ കുമ്മനത്തിനും തനിക്കും പങ്കില്ലന്നും മുന്‍ പി.എ. പ്രവീണ്‍ പ്രതികരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *