കുമ്മനം ഇനി ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമനം നല്‍കിയിരിക്കുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയാണ് കുമ്മനം രാജശേഖരന്‍.

തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റി നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാര്‍ നോമിനി എന്നിവര്‍ ഉണ്ടായിരിക്കുന്നതാണ്. ബിജെപി എന്‍ആര്‍ഐ സെല്‍ മുന്‍ കണ്‍വീനര്‍ ഹരികുമാറിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നല്‍കിയിരിക്കുന്നത്. ദേശീയ ഭാരവാഹിത്വ പട്ടികയില്‍ കുമ്മനത്തെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *