കിലോയ്ക്ക് പത്ത്; വീണ എസ് നായരുടെ ഒട്ടിക്കാത്ത 50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റു

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രികടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയായ മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന് മികച്ച ഭൂരിപക്ഷത്തിന്റെ ഏകപക്ഷീയ വിജയം നല്‍കി സ്ഥാനാര്‍ഥിയുടെ ജനകീയതയ്ക്കൊപ്പം നിന്ന ചരിത്രവും വട്ടിയൂര്‍ക്കാവിനുണ്ട്. 2008-ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിനുമുന്‍പ് ഇടത് അനുകൂല മണ്ഡലമായിരുന്നെങ്കിലും വട്ടിയൂര്‍ക്കാവായതിനുശേഷം 2011-ലെയും 2016-ലെയും തെരഞ്ഞെടുപ്പുകളില്‍ കെ മുരളീധരനെ വിജയിപ്പിച്ച മണ്ഡലത്തിന്റെ ചായവ് യുഡിഎഫിനൊപ്പമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *