കിടക്കകള്‍ ഇല്ല ; മൃതദേഹങ്ങള്‍ വരാന്തയില്‍ ; ഗുരുതര പ്രതിസന്ധിയില്‍ ഉത്തരേന്ത്യ

: കൊവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍.ഒരേ കിടക്കയില്‍ രണ്ട് കൊവിഡ് രോഗികള്‍, മൃതദേഹങ്ങള്‍ വരാന്തയില്‍, ഉത്തരേന്ത്യയിലെ കൊവിഡ് സാഹചര്യത്തിന്‍റെ നേ‌ര്‍സാക്ഷ്യമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഹൃദയ ഭേദകമായ ഈ കാഴ്ചകള്‍.

കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി മറി കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഉത്തര്‍പ്രദേശ് .പ്രതിദിന രോഗബാധയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ വല്ലാതെ സമ്മര്‍ദ്ധത്തിലാക്കുകയാണ് . പല ആശുപത്രികളിലും കിടക്കകളും ആവശ്യത്തിന് ഓക്സിജന്‍ സിലണ്ടറുകളും ഇല്ലെന്ന് പരാതിയുമുയരുന്നുണ്ട് .

സംസ്ഥാനത്ത് പ്രതിദിനരോഗികള്‍ ഇരുപതിനായിരം പിന്നിട്ടതും മറ്റ് നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മടക്കവും ഉത്തര്‍പ്രദേശില്‍ തിരിച്ചടിയാകുകയാണ്. ഗുജറാത്തിലും, ചത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും സാഹചര്യം അതീവ ഗുരുതരമാണ് .

അതെ സമയം ചത്തീസ്ഗഢിലെയും ഉത്തര്‍പ്രദേശിലും കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ ആഭ്യന്തര സെക്രട്ടറിമാര്‍ യോഗം വിളിച്ചിട്ടുണ്ട്. ലക്നൗവില്‍ കൊവിഡ് നിയന്ത്രണത്തിനായി ഡിആ‌ര്‍ഡിഒ സംഘത്തെ അയ്ക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനിടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ലക്നൗവിലെ ശ്മശാനത്തിന് ചുറ്റും ഷീറ്റുകള്‍ കൊണ്ട് അധികൃതര്‍ അടച്ചു. ദൃശ്യങ്ങള്‍ പുറത്ത് വന്നത് യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *