ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബുദ്ഗാമില്‍ അഞ്ചു ലഷ്കര്‍ ഭീകരര്‍ പിടിയില്‍. ബുദ്ഗാമിലെ നര്ബലില്നിന്നുമാണ് ഭീകരരെ സുരക്ഷസേന പിടികൂടിയത്. ഇവരില്‍നിന്നു നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു.
എകെ47 തോക്കുകളും തിരകളുമാണ് ഭീകരരില്‍നിന്നു പിടിച്ചെടുത്തത്. ഇമ്രാന് റാഷിദ്, ഇഫ്ഷാന്‍ അഹ്മദ് ഗാനി, ഒവൈസ് അഹ്മദ്, മൊഹ്സിന്‍ ഖാദിര്‍, ആബിദ് റതര് എന്നിവരാണ് പിടിയിലായത്.
അതേസമയം സോപോറിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സോപോറിലെ ഹര്‍ദിവ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.