കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ദക്ഷിണ കശ്മീരിലെ യാരിപ്പോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

കുല്‍ഗാം ജില്ലയിലെ യാരിപ്പോറയിലെ വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യവും പോലീസും സംയുക്തമായി ശനിയാഴ്ച രാത്രി തിരച്ചില്‍ ആരംഭിച്ചത്. മരിച്ചവര്‍ രണ്ടുപേരും കശ്മീര്‍ സ്വദേശികള്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരം.

ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷാസേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പില്‍ ഭീകരർ ഒളിച്ചിരുന്ന വീട് തകര്‍ന്നാണ് അവര്‍ മരിച്ചതെന്ന് പ്രാദേശിക വാസികള്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *