കള്ളനോട്ട്​ കേസില്‍ പിടിയിലായത് കള്ളപ്പണവിരുദ്ധ പ്രചാരകന്‍!

നോട്ട്​ നിരോധനകാലത്ത്​ ”കള്ളപ്പണ മുന്നണികള്‍ക്കെതിരെ​ ‘ എന്ന തലക്കെട്ടില്‍ ബി.ജെ.പി സെക്രട്ടറി ശോഭസുരേന്ദ്രന്‍ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോര്‍ഡുകളില്‍ ഉന്നത ബി.ജെ.പി നേതാക്കളോടൊപ്പം പ്രത്യക്ഷപ്പെട്ട പ്രാദേശിക ബി.ജെ.പി പ്രമുഖനാണ്​ ഇന്നലെ കള്ളനോട്ടടിക്കേസില്‍ അറസ്​റ്റിലായ രാഗേഷ്​. ഇക്കണോമിക്​സ്​ ബിരുദധാരിയും, നാലോളം കമ്ബ്യൂട്ടര്‍ കോഴ്​സുകള്‍ പാസായിട്ടുള്ള കമ്ബ്യൂട്ടര്‍ വിദഗ്​ധനുമാണ് ഇയാള്‍. പ്ര​േദശത്തെ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരാണ്​ രാഗേഷും സഹോദരനും. ഇവരുടെ വീട്ടില്‍ നിന്ന്​ പുതിയ 2,000 ത്തി​​െന്‍റയും 500 ​​െന്‍റയും കള്ള്​ നോട്ട്​ പിടികൂടിയ റെയ്​ഡിന്​ ആധാരമായ സൂചനകള്‍ പൊലീസിന്​ നേരത്തേ ലഭിച്ചിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നാണ്​ ഇയാള്‍ പ്രിന്‍റര്‍ വാങ്ങിയത്​. ഇയാള്‍ പ്രിന്‍റ്​ ചെയ്​ത 2,000 രൂപ നോട്ടുകളിലൊന്ന് ഒരു പെട്രാള്‍ പമ്ബില്‍ ​െചലവഴിക്കാന്‍ ശ്രമിച്ച്‌​ പരാജയപ്പെട്ടതായി വിവരമുണ്ട്​. ഇതേത്തുടര്‍ന്ന്​ ഇയാള്‍ നോട്ട്​ കത്തിച്ചതായി പൊലീസിനോട്​ പറഞ്ഞു.

അതേസമയം, ചെറിയ നോട്ടുകള്‍ ഇയാള്‍ ​െചലവഴിച്ചിരുന്നുവ​േത്ര. ഇത്​ സംബന്ധിച്ച്‌​ പൊലീസിന്​ ലഭിച്ച സൂചനകളാണ്​ റെയ്​ഡിലേക്ക്​ നയിച്ചത​ത്രേ. മതിലകം എസ്​.​െഎ യും ടീമുമാണ്​ ആദ്യം സ്​ഥലത്ത്​​ എത്തിയത്​. പിറകെയാണ്​ സി.​െഎമാരും മറ്റ്​ ഉയര്‍ന്ന ഉദ്യോഗസ്​ഥരും വന്നത്​. ​ ഇരുവരും മാതാപിതാക്കളോടൊപ്പമാണ്​ കള്ളനോട്ട്​ പിടിച്ച ശ്രീനാരായണപുരത്തെ വീട്ടില്‍ താമസിക്കുന്നത്​. റെയ്​ഡ്​ സമയത്ത്​ രാഗേഷും മാതാപിതാക്കളും മാത്രമാണ്​ വീട്ടില്‍ ഉണ്ടായിരുന്നത്​. ഒ.ബി.സി മോര്‍ച്ചയുടെ കയ്​പ്പമംഗലം മണ്ഡലം ഭാരവാഹിയായ സഹോദരന്‍ പ്രദേശത്ത്​ ബി.ജെ.പി പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുമ്ബന്തിയിലുള്ളയാളാണ്​. ​േനാട്ട് നിരോധന കാലത്ത്​ ”കള്ളപ്പണ മുന്നണികള്‍ക്കെതിരെ​ ‘ എന്ന തലക്കെട്ടില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോര്‍ഡുകളിലെല്ലാം ഉയര്‍ന്ന നേതാക്കളോടൊപ്പം ഇയാളുടെ ചിത്രവും ഉണ്ടായിരുന്നു.
പ്രദേശത്തെ ചില കേസുകളിലും ഇരുവരും പ്രതികളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *