കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കോവിഡ്​ മുക്തനായി ആശുപത്രി വിട്ടു

ബംഗളൂരു​: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കോവിഡ് മുക്തനായി. കോവിഡ്​ ബാധിച്ച്‌​ ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം കോവിഡ്​ നെഗറ്റീവായതിനെ തുടര്‍ന്ന്​ ആശു​പത്രിവിട്ടു.

77കാരനായ യെദ്യൂരപ്പയെ കോവിഡ്​ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ്​ ആശ​ുപത്രിയില്‍ പ്രവേശിച്ചത്​. അദ്ദേഹം ദിവസങ്ങള്‍ക്ക​​ുള്ളില്‍ സ​ുഖം പ്രാപിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ തുടരു​കയായിരുന്നു.

ആശുപത്രിയില്‍ ആയിരുന്നപ്പോഴും മുഖ്യമന്ത്രി ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. സുപ്രധാന ഫയലുകള്‍ പരിശോധിക്കുകയും ആശുപത്രിയില്‍ നിന്ന് അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറു ജീവനക്കാര്‍ക്ക​​ും കോവിഡ്​ ബാധിച്ചിരുന്നു.

കോവിഡ്​ പോസിറ്റീവായ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും (71) ഇതേ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ആരോഗ്യമന്ത്രി ബി.ശ്രീരാമലുവും കോവിഡ്​ ബാധിതനായി. ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​.

മുഖ്യമന്ത്രിയുടെ മകളായ പദ്മാവതിക്കും വൈറസ് ബാധയുണ്ടായിരുന്നു. എന്നാല്‍ മകന്‍ വിജയേന്ദ്രയു​ടെ കോവിഡ്​ ഫലം നെഗറ്റീവായിരുന്നു.

ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകളുള്ള നാലാമത്തെ സംസ്ഥാനമായ കര്‍ണാടകയില്‍ ഇതുവരെ 1.78 ലക്ഷം പേര്‍ക്കാണ്​ രോഗബാധയുള്ളത്​. 3,100 കോവിഡ്​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *