കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് സദാനന്ദ ഗൗഡ

ബാംഗ്ലൂര്‍ : കര്‍ണാടക തിരഞ്ഞെടുപ്പിന്റെ കലാശകൊട്ടിനിടയില്‍ പുതിയ പ്രസ്താവനയുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ രംഗത്ത്. കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് സദാനന്ദ ഗൗഡ പറയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടും. തൂക്ക് സഭയ്ക്കുള്ള സാധ്യത ഇല്ലെന്നും 150ല്‍പ്പരം സീറ്റുകള്‍ നേടുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കര്‍ണാടകയില്‍ ജയിക്കുകയെന്നത് ബിജെപിക്കും കോണ്‍ഗ്രസിനും അഭിമാനപ്രശ്‌നം തന്നെയാണ്. അധികാരം നിലനിര്‍ത്താനായാല്‍ കോണ്‍ഗ്രസിനു ചരിത്രനേട്ടമാകുമെന്നാണ് പ്രത്രീക്ഷ.

അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ നയിക്കാന്‍ യോഗ്യന്‍ നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ എന്ന ചോദ്യത്തിനു കൂടുതല്‍ വ്യക്തത നല്‍കുന്നതു കൂടിയാകും കര്‍ണാടകയിലെ ജനവിധിയെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *