കര്‍ണാടകയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

കാ​സ​ര്‍​ഗോ​ഡു നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎസ്‌ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സ് മ​റ്റൊ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി​യ​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് അം​ഗം അ​ബ്ദു​ള്‍ സ​ലാം പാ​ണ​ല​ത്തി​ന്‍റെ മ​ക​ള്‍ ഫാ​ത്തി​മ​ത്ത് സ​മീ​റ (25) ആണ് മരിച്ച മലയാളി.

ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ക​ര്‍​ണാ​ട​ക സ​ഹ​ലാ​പു​ര​ത്തി​നും ഹാ​സ​നും ഇ​ട​യി​ല്‍ ആ​ലൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഫാ​ത്തി​മ​ത്ത് സ​മീ​റ​യും പി​താ​വ് അ​ബ്ദു​ള്‍ സ​ലാ​മും കാ​സ​ര്‍​ഗോ​ഡു നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെഎസ്‌ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സി​ല്‍ ക​യ​റി​യ​ത്. ബ​സ് ആ​ലൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ദു​ര്‍​ഗാ​ന്പ സ്ലീ​പ്പ​ര്‍ കോ​ച്ച്‌ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സ​മീ​റ ത​ല്‍​ക്ഷ​ണം മ​രി​ച്ചു.

പി​താ​വ് അ​ബ്ദു​ള്‍ സ​ലാം ഉ​ള്‍​പെ​ടെ 25 യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ അ​ബ്ദു​ള്‍ സ​ലാം അ​ട​ക്കം ആ​റു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. അ​ബ്ദു​ല്‍ സ​ലാ​മി​നു പു​റ​മെ മം​ഗ​ളൂ​രു ക​ദ്രി​യി​ലെ വി​ദ്യ, പു​ത്തൂ​ര്‍ ക​ട്ട​ക്ക​ലി​ലെ ര​വി​കു​മാ​ര്‍ (33), ക​ദ്രി​യി​ലെ സ​തീ​ശ് കാ​മ​ത്ത് (60), അ​ത്താ​വ​ര്‍ സ്വ​ദേ​ശി സ​ന​ല്‍ (25), സോ​മ​പേ​ട്ട​യി​ലെ ന​വീ​ന്‍ പ്ര​കാ​ശ് (33), മ​ല്ലേ​ശ്വ​ര​ത്തെ നാ​രാ​യ​ണ​ന്‍ (40) എ​ന്നി​വ​രെ ഹാ​സ​നി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *