കരുണ്‍ നായര്‍ വീണ്ടും ദേശീയ ടീമിലേക്ക്?

രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം കരുണ്‍ നായര്‍. കര്‍ണാടകയ്ക്കായി രണ്ടാം ഇന്നിംഗ്‌സില്‍ നിര്‍ണ്ണായക സെഞ്ച്വറി നേടിയാണ് കരുണ്‍ കളം പിടിച്ചത്. കരുണിന്റെ സെഞ്ച്വറി മികവില്‍ 32 റണ്‍സിനാണ് കര്‍ണാടക ഹൈദരാബാദിനെ തകര്‍ത്തത്.

കര്‍ണാടകയ്ക്കായി കരുണ്‍ നായര്‍ 134 റണ്‍സ് നേടി. 229 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ 134 റണ്‍സെടുത്തത്. കരുണിനെ കൂടാതെ സ്റ്റുവര്‍ട്ട് ബിന്നിയും അര്‍ധ സെഞ്ച്വറി നേടി.

നേരത്തെ ന്യൂസിലന്‍ഡിനെതിരെ പ്രസിഡന്റ് ഇലവനായും കരുണ്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചിരുന്നു. രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയ മലയാളി താരം ആദ്യ മത്സരത്തില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക സംഭാവനകളും നല്‍കി. 53, 78 എന്നിങ്ങനെയാണ് രണ്ട് മത്സരത്തിലും കരുണ്‍ നേടിയ സ്‌കോറുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *