കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരങ്ങളോട് അലര്‍ജിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് സമരങ്ങളോട് തികഞ്ഞ അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്തെ ഗെയില്‍ സമരത്തിനെതിരായി പൊലീസ് നടത്തിയ അതിക്രമങ്ങളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടതുമുന്നണിക്ക് ജനകീയ സമരത്തോട് അലര്‍ജിയാണെന്നും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സമരത്തെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്‌നത്തില്‍ പ്രദേശവാസികളോട് സംസാരിച്ച് പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വാശ്രയ വിദ്യാഭ്യാസ മേഖല എല്‍.ഡി.എഫ് സര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം അന്യമാക്കിയത് സര്‍ക്കാറിന്റെ തെറ്റായ നടപടിയാണ്.
സ്വാശ്രയമാനേജ്മന്റെുകളുമായി സംസാരിക്കാനുള്ള സര്‍ക്കാറിന്റെ അധികാരം കോടതി റദ്ദാക്കിയിരിക്കുന്നു. ഇനി സര്‍ക്കാര്‍ വിളിച്ചാല്‍ മാനേജ്മന്റെുകള്‍ വരേണ്ടതില്ല. കോടതിയുടെ ഈ നടപടിക്കെതിരെ ഉടന്‍ അപ്പീല്‍ പോകണം. ഈയിടെയായി സര്‍ക്കാറിന്റെ കേസുകളെല്ലാം കോടതിയില്‍ പരാജയപ്പെടുകയാണ്. സര്‍ക്കാര്‍ മാനേജ്മന്റെുകളുമായി ഒത്തുകളിക്കുകയാെണന്നും ചെന്നിത്തല ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *