കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ സ്ഫോടനം; പ്രതിഷേധവുമായി വിവിധ സംഘടനകള്‍

കണ്ണൂര്‍ ആറളം പറമ്പത്തേക്കണ്ടിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ സ്ഫോടനം. പറമ്പത്തേക്കണ്ടി മുസ്‍ലിം പള്ളിക്ക് മുന്നിലെ വീടിന്‍റെ മുറ്റത്ത് വെച്ചാണ് സ്ഫോടനം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സ്ഫോടനത്തില്‍ വീട്ടുടമയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. വീടിന്‍റെ മുന്നില്‍ വെച്ച് സ്ഫോടകവസ്തു ഇനത്തില്‍പ്പെട്ട പടക്കം അനധികൃതമായി കൈകാര്യം ചെയ്യുന്നതിനിടെ അലക്ഷ്യമായി ഉപയോഗിച്ച് സ്ഫോടനം നടന്ന് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് ആറളം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. പരിക്കേറ്റ വീട്ടുടമ കുളങ്ങരത്ത് പ്രകാശന്‍, പ്രണവ് എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറളം എസ്.ഐ പ്രകാശന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

അതെ സമയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ നടന്ന സ്ഫോടനത്തില്‍ യൂത്ത് കോണ്‍ഗ്രസ്, സി.പി.ഐ.എം, യൂത്ത് ലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആറളം മേഖല കമ്മിറ്റി ആശ്യപ്പെട്ടു. സ്ഫോടനത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ആറളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ സമഗ്രാന്വേഷം വേണമെന്ന് എസ്.ഡി.പി.ഐ പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു, സി.പി.ഐ.എം, യൂത്ത് ലീഗ് സംഘടനകള്‍ ആറളത്ത് പ്രതിഷേധ പ്രകടനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *