ഒരു കഷ്ണം കറ്റാര്‍വാഴ മതി മുഖം തിളങ്ങാന്‍

സൗന്ദര്യ സംരക്ഷണത്തിന്‍റെ അവസാന വാക്കാണ് കറ്റാര്‍വാഴ. ഒരു ചെറിയ കഷ്ണം കറ്റാര്‍വാഴയില്‍ നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമുണ്ട്. വീട്ടില്‍ എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്ന ചെടിയാണ് കറ്റാര്‍വാഴ. അതുകൊണ്ട് തന്നെ നമ്മുടെ വീട്ടില്‍ വളര്‍ത്തിയെടുക്കുന്ന ചെടിയിലെ ജെല്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് മാറാന്‍ കറ്റാര്‍വാഴ സഹായിക്കുന്നു. സണ്‍ടാനിനെ പ്രതിരോധിക്കാന്‍ കറ്റാര്‍ വാഴയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് സണ്‍ടാന്‍ ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ടിനു ശേഷം ഒരു പഞ്ഞി കൊണ്ട് തുടച്ചെടുത്ത് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ് എന്നിവ എല്ലാം മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാം. ഇത് മുഖത്ത് തേച്ച്‌ പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു

മുഖത്തുണ്ടാകുന്ന പിഗ്മന്‍ഷേന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴയോടൊപ്പം റോസ് വാട്ടര്‍ കൂടി ചേരുമ്പോള്‍ പിഗ്മന്‍ഷേന് പരിഹാരം കാണാം.

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരമാണ് കറ്റാര്‍ വാഴ. തേനും കറ്റാര്‍ വാഴയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കറ്റാര്‍വാഴ ജെല്ലില്‍ ചെറുനാരങ്ങാ നീര്, ഒരു നുള്ള് കസ്തൂരി മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ യോജിപ്പിച്ച് രാത്രി കിടക്കുന്നതിന് മുന്‍പ് പുരട്ടി രാവിലെ കഴുകിക്കളയുക. മുഖം തിളങ്ങുന്നത് കാണാം. അതുപോലെ കറ്റാര്‍വാഴ ജെല്ലില്‍ അരിപ്പൊടി ചേര്‍ത്ത് നല്ലൊരു സ്ക്രബ് ആയും ഉപയോഗിക്കാം. ഇക്കാര്യങ്ങള്‍ സ്ഥിരമായി ചെയ്യാന്‍ ശ്രദ്ധിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *