ഐപിഎൽ ;സൂപ്പർ ഓവർ സൺഡേ

ഐ.പി.എല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍‌ ഓവര്‍ സണ്‍ഡേ. ആദ്യ മത്സരത്തില്‍ ജയിച്ച കൊല്‍ക്കത്തയും രണ്ടാം മത്സരത്തില്‍ ജയിച്ച പഞ്ചാബും സൂപ്പര്‍ ഓവറുകളിലാണ് ജയം സ്വന്തമാക്കിയത്. പഞ്ചാബ്- മുംബൈ മത്സരമാണ് ഏറ്റവും ആവേശകരമായത്. വിജയികളെ നിര്‍ണയിച്ചത്, രണ്ടാം സൂപ്പര്‍ ഓവറില്‍ ! നിശ്ചിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്.

ഹൈദരാബാദ് കൊല്‍കത്ത മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഹൈദരാബാദും 163 റണ്‍സാണെടുത്തത്, സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സെടുത്ത രണ്ട് റണ്‍സ് നാല് പന്ത് ശേഷിക്കെ കൊല്‍കത്ത മറികടന്നു.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബും ഇതേ സ്കോറാണ് നേടിയത്, ആദ്യ സൂപ്പര്‍ ഓവര്‍ സമനില പാലിച്ചപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് ജയിച്ചത്. മുംബൈ ഉയര്‍ത്തിയ 11 റണ്‍സെന്ന വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *