എസ്.ബി.ഐ മിനിമം ബാലന്‍സിനുള്ള പിഴ കുറച്ചു

മുംബൈ: വ്യാപക പ്രതിഷേധം ഉയര്‍ന്നതിനിടെ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴ എസ്.ബി.ഐ 75 ശതമാനം കുറച്ചു.മെടോ നഗരങ്ങളില്‍ ഈടാക്കിയിരുന്ന പിഴതുക 50 ല്‍ നിന്ന് 15 രൂപയാക്കിയാണ് കുറച്ചത്. അര്‍ധ നഗരങ്ങളില്‍ ഈടാക്കിയിരുന്ന 40 രൂപ യഥാക്രമം 12, 10 രൂപയാക്കിയും കുറവ് വരുത്തി. 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

15 രൂപയാണ് നഗരത്തിലെ ശാഖകളില്‍ ഇനി പിഴയായി ഈടാക്കുക. മുമ്പ് ഇത് 50 രൂപയായിരുന്നു. ഗ്രാമത്തിലെ ശാഖകളിലെ പുതിയ പിഴ നിരക്ക് പത്തു രൂപയാക്കി നിശ്ചയിച്ചു. മുമ്പ് ഇത് 40 രൂപയായിരുന്നു.നേരെത്ത എട്ടുമാസം കൊണ്ട് 1,771 കോടി രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ബാങ്ക് ഈടാക്കിയിരുന്നു. ഇതേ തുടര്‍ന്ന വന്‍ വിമര്‍ശനങ്ങളാണ് ഇടപാടുകാരുടെ ഭാഗത്തു നിന്നു വന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *