എയര്‍ കണ്ടീഷണറുകള്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

രാജ്യത്ത് ശീതീകരണ സംവിധാനമുള്ള എയര്‍ കണ്ടീഷനറുകള്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. സ്പ്ലിറ്റ്, വിന്‍ഡോ എസികള്‍ക്കാണ് നിരോധനം ബാധകമാക്കിയത്.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് വേണ്ടി ഫോറിന്‍ ട്രേഡ് ഡയറക്ടറേറ്റ് ജനറല്‍ ആണ് നിരോധനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഉല്‍സവകാലം പ്രമാണിച്ച്‌ വിപണിയില്‍ വ്യാപാരം ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ചൈന, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് 97 ശതമാനം എസികളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് ഏകദേശം 154.85 മില്യണ്‍ ഡോളര്‍ വരും. ഏപ്രില്‍ -ജൂലൈ കാലയളവില്‍ ഇന്ത്യ 158.87 മില്യണ്‍ ഡോളറിന്റെ എസികള്‍ ഇറക്കുമതി ചെയ്തിരുന്നു. ജൂലൈയില്‍ കളര്‍ ടെലിവിഷനുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *