എന്തൊരു ജയമാണിത്! ടീം ഇന്ത്യയെ പ്രശംസ കൊണ്ട് മൂടി വിരാട് കോലി

മുംബൈ: ടീം ഇന്ത്യയുടെ ഐതിഹാസിക ജയത്തെ പ്രശംസ കൊണ്ട് മൂടി നായകന്‍ വിരാട് കോലി. എന്തൊരു ജയമാണിത്, ഈ ജയം ആഘോഷിക്കൂ എന്ന് കോലി ട്വിറ്ററില്‍ കുറിച്ചു.

‘എന്തൊരു ജയമാണിത്! അതേ, അഡലൈഡിലെ ടെസ്റ്റിന് ശേഷം ഞങ്ങളില്‍ ആശങ്കപ്പെട്ടവര്‍ എഴുന്നേറ്റു നിന്ന് ശ്രദ്ധിക്കൂ. ഏറ്റവും മികച്ച പ്രകടനവും ആത്മവീര്യവും. ടീമിനും മാനേജ്‌മെന്റിനും അഭിവാദ്യങ്ങള്‍. ഈ ചരിത്ര വിജയം ആഘോഷിക്കൂ. ആഹ്ലാദിക്കൂ- എന്നായിരുന്നു കോലിയുടെ ട്വീറ്റ്ഒന്നാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം കോലി ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഭാര്യ അനുഷ്‌ക ശര്‍മ്മയുടെ പ്രസവവുമായി ബന്ധപ്പെട്ടായിരുന്നു മടക്കം. കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ബാക്കിയുള്ള കളികളില്‍ ഇന്ത്യയെ നയിച്ചത്.

നാലാം ടെസ്റ്റില്‍ മൂന്നു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് എന്നിവര്‍ അര്‍ധസെഞ്ച്വറി കുറിച്ചതോടെയാണ് ഇന്ത്യ ആസ്‌ട്രേലിയക്കെതിരെ വിജയം കുറിച്ചത്. ശുഭ്മാന്‍ ഗില്‍ 91 റണ്‍സ് നേടി. റിഷഭ് പന്ത് പുറത്താകാതെ 89 റണ്‍സ് നേടി പുറത്താകാതെ വിജയശില്‍പിയായി.

അവസാന ദിനത്തില്‍ 18 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ ജയം. ഗാബയിലെ ആദ്യ ജയമാണിത്. റിഷഭ് പന്താണ് കളിയിലെ കേമന്‍. പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *