എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS പുറത്തിറക്കി

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ എംവി അഗസ്റ്റ ആഗോളതലത്തില്‍ ബ്രൂട്ടാലെ 800 SCS പുറത്തിറക്കി. SCS 2.0 മോട്ടോര്‍സൈക്കിള്‍ നിര്‍ത്തുമ്ബോള്‍ ക്ലച്ച്‌ വിച്ഛേദിക്കുന്നു. പിന്നീട് റൈഡര്‍ ത്രോട്ടില്‍ നല്‍കുമ്ബോഴും റെവ് ഉയരുകയും ചെയ്യുമ്ബോള്‍ SCS വീണ്ടും ആക്ടീവാകും. കൂടാതെ ബ്രൂട്ടാലെ 800 SCS ഉം സ്റ്റാന്‍ഡേര്‍ഡായി ടു-വേ ക്വിക്ക് ഷിഫ്റ്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്ലച്ച്‌ സിസ്റ്റത്തിനു പുറമെ എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS-നെ രണ്ട് പുതിയ പെയിന്റ് സ്‌കീമുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഏവിയോ ഗ്രേയ്ക്കൊപ്പം ഷോക്ക് പേള്‍ റെഡ്, ഡാര്‍ക്ക് മെറ്റാലിക് ഗ്രേ ഓപ്ഷനുകളുള്ള എഗോ സില്‍വര്‍ എന്നിവയാണ് ഇപ്പോള്‍ സ്ട്രീറ്റ്‌ഫൈറ്ററില്‍ ഇടംപിടിച്ചിരിക്കുന്നത്.
കൗണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്റ്റോടെയുള്ള 798 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് എംവി അഗസ്റ്റ് ബ്രൂട്ടാലെ 800 ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 109 bhp കരുത്തും 83 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് ബ്രൂട്ടാലെ 800. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എംവി അഗസ്റ്റ മോട്ടോര്‍സൈക്കിളുകള്‍ ഇവിടെ വില്‍ക്കുന്നതിനായി ഒരു പുതിയ പങ്കാളിയെ തേടിക്കൊണ്ടിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *