ഉത്തര്‍പ്രദേശില്‍ ഉദ്യേഗസ്ഥര്‍ക്ക്​ കൂട്ടസ്ഥലമാറ്റം

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മജിസ്​ട്രേറ്റുമാര്‍ക്കും കൂട്ടസ്ഥലമാറ്റം.ഐഎഎസ് ഉദ്യോഗസ്ഥരും മജിസ്​ട്രേറ്റുമാരും ഉള്‍പ്പടെ 37 പേരെയാണ്​ സ്ഥലം മാറ്റിയിരിക്കുന്നതെന്ന്​ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യു.പിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പി​​െന്‍റ വോ​െട്ടണ്ണല്‍ ദിവസം മാധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ ജില്ലാ മജിസ്​ട്രേറ്റ്​ രാജീവ്​ റൗത്തലക്കും സ്ഥാനചലനമുണ്ട്​. ദേവിപതാനിലെ ഡിവിഷണല്‍ കമീഷണറായി ഉദ്യോഗകയറ്റം നല്‍കിയാണ്​ അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്​. ഇതിനൊപ്പം നിരവധി ഉദ്യോഗസ്ഥരെ മാറ്റുകയും ചിലര്‍ക്ക്​ അധിക ചുമതല നല്‍കുകയും ചെയ്​തിട്ടുണ്ട്​.

യു.പിയില്‍ ഇൗയടുത്ത നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക്​ വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ സംസ്ഥാനത്തെ ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണി ഉണ്ടായിരിക്കുന്നതെന്നത്​ ശ്ര​േദ്ധയമാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *