ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​ക്ക് റെം​ഡെ​സി​വി​ര്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് അ​മേ​രി​ക്ക​ന്‍ ക​ന്പ​നി​യാ​യ ഗി​ലെ​യാ​ദി​ന്‍റെ ആ​ന്‍റി വൈ​റ​ല്‍ മ​രു​ന്ന് റെം​ഡെ​സി​വി​ര്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി. ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ​യാ​ണ് മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് റെം​ഡെ​സി​വി​ര്‍ ന​ല്‍​കു​ന്ന​തി​നാ​ണ് അ​നു​മ​തി.

കോ​വി​ഡി​നെ​തി​രെ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ ക​ന്പ​നി ല​ഭ്യ​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്നി​ന് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ര്‍​വാ​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പ്രോ​ട്ടോ​ക്കോ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ യ​ഥാ​സ​മ​യം വ്യ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *