ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി പി. ​രാ​ജീ​വി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന നോ​ട്ടീ​സ്: ഏലൂരിലും കളമശ്ശേരിയിലും 31 പേര്‍ക്കെതിരെ കേസ്

ക​ള​മ​ശ്ശേ​രി (എറണാകുളം): ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി പി. ​രാ​ജീ​വി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന നോ​ട്ടീ​സ് പ്ര​ച​രി​പ്പി​ച്ച​താ​യ പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഏ​ലൂ​രി​ല്‍ 29 പേ​ര്‍​ക്കെ​തി​രെ​യും ക​ള​മ​ശ്ശേ​രി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. സി.​പി.​എം ഏ​ലൂ​ര്‍ ഈ​സ്​​റ്റ്​ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ലാ​ണ് ഏ​ലൂ​രി​ലെ കേ​സ്.

എ​ന്നാ​ല്‍, ക​ള​മ​ശ്ശേ​രി കൂ​നം​തൈ അ​ന്തു​മു​ക്കി​ല്‍ നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ത്തി​വ​ന്ന​വ​രെ എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പൊ​ലീ​സി​ന് കൈ​മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കേ​സ്. പ്രി​ന്‍​റ​റു​ടെ​യോ പ​ബ്ലി​ഷ​റു​ടെ​യോ പേ​രി​ല്ലാ​തെ പ​ത്ര​ത്തി​െന്‍റ വ​ലു​പ്പ​ത്തി​ല്‍ പി.​രാ​ജീ​വി​നെ വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​ഹേ​ളി​ക്കു​ന്ന​തി​നു​മാ​യി ഇ​റ​ക്കി​യ​താ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

നാ​ലു​പേ​ജ് വ​രു​ന്ന​താ​ണ് നോ​ട്ടീ​സു​ക​ള്‍. എ​ന്നാ​ല്‍, നോ​ട്ടീ​സ് വി​ത​ര​ണ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *