ഇന്ന് ലോക അർബുദ ദിനം

ഇന്ന് ലോക അർബുദ ദിനം. ‘I am and I will’ എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. അർബുദ രോഗത്തെകുറിച്ചുള്ള അവബോധം വളർത്തുക, പ്രതിരോധ പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലോക അർബുദ ദിനാചരണം വഴി ലക്ഷ്യമിടുന്നത്.

ക്യാൻസർ പ്രതിരോധത്തിൽ പതിവ് പരിശോധനകളുടെ പ്രാധാന്യം ഏറെയാണ്. പ്രാരംഭ ദശയില്‍ കണ്ടുപിടിച്ചാല്‍ പലയിനം ക്യാന്‍സറുകളും തടയാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് പരിശോധനകൾ പതിവാക്കണമെന്നു ഡോക്ടർമാർ നിർദേശിക്കുന്നത്.

ക്യാന്‍സറുണ്ടാക്കുന്ന അവസ്ഥ മാത്രമല്ല, ക്യാന്‍സറിനു മുമ്പുള്ള അവസ്ഥകളും കണ്ടെത്തി ചികിത്സിച്ച് ക്യാന്‍സര്‍ തടയാനാകും. അത് കൊണ്ട് തന്നെ കാന്‍സര്‍ ഇന്ന് മരണത്തിന്റെ പര്യായമല്ല. പതിവ് പരിശോധനകൾ കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ തുടങ്ങിയവയിലൂടെ അർബുദത്തെ നമുക്ക് കീഴ്‍പ്പെടുത്താം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *