ഇന്ത്യ ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ യുദ്ധമുറി സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യം ജിഎസ്ടിയിലേക്ക് മാറുമ്‌ബോള്‍ പ്രത്യേക സജ്ജീകരണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. നികുതിപരിഷ്‌കാരം സംബന്ധിച്ച സംശയങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം യുദ്ധമുറി സജ്ജമാക്കി. ജി.എസ്.ടി നടപ്പാക്കുമ്‌ബോള്‍ ഉണ്ടാവുന്ന പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും പരിഹരിക്കുക എന്നതാണ് ലക്ഷ്യം.

വാര്‍ റൂം എന്നാണ് പേര്. നിരവധി ഫോണ്‍ ലൈനുകളും, കമ്ബ്യൂട്ടറുകളും അടക്കം എല്ലാ സന്നാഹങ്ങളോടും കൂടി യുവാക്കളുടെ ഒരു സംഘമാണ് യുദ്ധമുറിയിലുണ്ടാവുക. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ജി.എസ്.ടി അനുബന്ധ വിഷയങ്ങളില്‍ സംശയങ്ങള്‍ തീര്‍ക്കാനും ഉപദേശം തേടുവാനും യുദ്ധമുറിയിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാം.

രാവിലെ എട്ട് മണി മുതല്‍ രാത്രി പത്ത് മണി വരെ പ്രവര്‍ത്തിക്കുന്നതാണ്. സ്വതന്ത്ര ഇന്ത്യയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്‌കാരം എന്ന നിലയില്‍ ജി.എസ്.ടിയില്‍ വലിയ പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. ജി.എസ്.ടി പദ്ധതിയെക്കുറിച്ച് ജനങ്ങളേയും ഉദ്യോഗസ്ഥരേയും വ്യാപരികളേയും ബോധവത്കരിക്കാന്‍ നിരവധി ക്ലാസ്സുകളും പരിപാടികളും സര്‍ക്കാരും വിവിധ സ്ഥാപനങ്ങളും സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴും ജനങ്ങള്‍ക്ക് പല സംശയങ്ങളും ബാക്കിയാണ്. അത്തരം സംശയങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *