ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് അയവുവരുന്നു

ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് അയവുവരുന്നു എന്ന സൂചന നല്‍കി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിലാണ് ഇത്തരമൊരു സൂചന നല്‍കിയത്.

യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത യോഗത്തിനു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ഇരുസൈനിക കമാന്‍ഡര്‍മാരും തമ്മില്‍ ചര്‍ച്ചചെയ്ത ശേഷം ആദ്യമായാണ് സംയുക്തപ്രസ്താവന പുറത്തിറക്കുന്നതെന്നും വിദേശകാര്യവക്താവ് പറഞ്ഞു.

”സൈനിക പിന്മാറ്റം സങ്കീര്‍ണമായ നടപടിക്രമമാണ്. ഇതിനായി സ്ഥിരം പോസ്റ്റുകളില്‍ ഇരുപക്ഷവും സൈന്യത്തെ പുനര്‍വിന്യസിക്കണം. ഇത് ഇരുപക്ഷവും പരസ്പരം സ്വീകരിക്കേണ്ട നടപടിയാണെന്നും അദ്ദേഹം പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *