ഇന്ത്യയുടെ കോവാക്സിൻ ;മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ ആയ കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കോണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചുമായി സഹകരിച്ചാണ് കൊവാക്സിന്‍ വികസിപ്പിക്കുന്നത്. പത്തുസംസ്ഥാനങ്ങളിലായി ഡല്‍ഹി ,മുംബൈ , പട്ന, ലക്‌നൗ ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പരിശോധനകള്‍ നടത്തിയതിന്റെ പഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് ഭാരത് ബയോടെക് അപേക്ഷ നല്‍കിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി വാക്സിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ കമ്ബനിയാണ് ഭാരത് ബയോടെക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *