ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തി അവനി ചതുര്‍വേദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യ യുദ്ധ വിമാനം പറത്തിയ വനിതയെന്ന റെക്കാര്‍ഡ് ഇനി അവനി ചതുര്‍വേദിയ്ക്ക് സ്വന്തം. മിഗ് 21 യുദ്ധ വിമാനമാണ് അവനി തനിച്ച്‌ പറത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ജമ് നനഗര്‍ ബേസില്‍ നിന്ന് തിങ്കളാഴ്ചയാണ് യുദ്ധവിമാനവുമായി അവനി പറന്നുയര്‍ന്നത്.

2016 ജൂലായിലാണ് ഫ് ളൈയിംഗ് ഓഫീസര്‍മാരായ അവനി ചതുര്‍വേദി, ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ യുദ്ധ വിമാനം പറത്തുന്നതിനുള്ള പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചത്. യുദ്ധ വൈമാനിക മേഖലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മൂവര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയത്. പദ്ധതി ആരംഭിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ ഇവര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുകയായിരുന്നു.
ഇവര്‍ക്ക് ശേഷമുള്ള അടുത്ത മൂന്നംഗ വനിതാ സംഘത്തെയും ഇന്ത്യന്‍ വ്യോമസേന തിരഞ്ഞെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *