ഇത് 2018 ആണ്, നമ്മള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നാം സുരക്ഷിതര്‍ അല്ല!

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ കൂടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഈ അതിക്രമങ്ങള്‍ക്ക് എതിരായി പ്രക്ഷോഭങ്ങളും മീ ടൂ പോലെയുള്ള ക്യാമ്ബയിനുമൊക്കെ ലോകത്തെങ്ങും ശക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ലൈംഗീക ചൂക്ഷണങ്ങള്‍ക്ക് എതിരായുള്ള കവിതയുമായി അമേരിക്കന്‍ ഗായികയായ ഹോള്‍സെ എത്തുന്നത്. ‘എ സ്റ്റോറി ലൈക് മൈന്‍’ എന്ന കവിതയാണ് ഹോള്‍സെ രചിച്ചിരിക്കുന്നത്. ഈ ജനുവരിയില്‍ ന്യൂ യോര്‍ക്ക് നഗരത്തില്‍ നടന്ന സ്ത്രീകളുടെ മാര്‍ച്ചിലാണ്‌ ഹോള്‍സെ ഗാനം ആലപിച്ചത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഒന്നാകെ ആ കവിത ഏറ്റെടുക്കുകയാണ്.

ഏറെ തീവ്രമായ വാക്കുകളാല്‍ രചിച്ചിരിക്കുന്ന കവിതയില്‍, പറയുന്ന ഓരോ വാക്കുകളും ഇന്നത്തെ ഭീതിജനകമായ അവസ്ഥയുടെ നേര്‍ കാഴ്ചകളാണ്. “എനിക്ക് പ്രസംഗങ്ങള്‍ ഒന്നും പറഞ്ഞു ശീലമില്ല. അതിനാല്‍ തന്നെ എന്റെ വരികളിലൂടെയാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്,” എന്നാണ് ആഷ്‌ലെ നിക്കോലെറ്റ് മാര്‍ച്ചില്‍ പറഞ്ഞത്. ശേഷം അതി തീവ്രമായ ആ വരികളും ആലപിച്ചു. കുട്ടി ആയിരിക്കുമ്ബോള്‍ ലൈംഗീകമായി ചൂക്ഷണം ചെയ്യപ്പെട്ടതും, തന്റെ പ്രീയപ്പെട്ട സുഹൃത്ത് പീഡിപ്പിക്കപ്പെട്ടതും ഒക്കെയാണ് കവിതയുടെ തന്തു.

അത് 2009 ആയിരുന്നു എന്നും, എനിക്ക് 14 വയസ്സ്, ഞാന്‍ കരയുകയായിരുന്നു എന്നാണ് കവിത തുടങ്ങുന്നത്. താന്‍ അനുഭവിച്ച പീഡനങ്ങളും തുടര്‍ന്ന് ജീവിതം ഇന്ന് എത്തി നില്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയതും ഒക്കെ ഹോള്‍സെ കവിതയില്‍ പറയുന്നുണ്ട്. കണ്ണുകള്‍ നിറയാതെ ആ കവിത കേള്‍ക്കാന്‍ കഴിയില്ല. അത്ര പ്രസക്തമായ വരികളും വസ്തുതകളുമാണ് അവര്‍ നമുക്ക് മുന്നില്‍ നിരത്തുന്നത്. കവിത അവസാനിക്കുമ്ബോള്‍ ഹോള്‍സെ മറ്റൊരു കാര്യം കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ തീര്‍ച്ചയായും പുറത്തു പറയണം എന്നും പ്രതികരിക്കണം എന്നും. ഹോള്‍സെയുടെ വാക്കുകളിലെ ഏറ്റവും പ്രസക്തമായ വരിയാണ് “ഇത് 2018 ആണ്, ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞു, നമ്മള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നാം സുരക്ഷിതര്‍ അല്ല.”

Spread the love

Leave a Reply

Your email address will not be published. Required fields are marked *