ഇഡിക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് തോമസ് ഐസക്

കിഫ്ബിക്കെതിരെ കേസെടുത്ത എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്. ഇഡിക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും ഐസക് പറഞ്ഞു.

ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി റെയ്ഡ് നടത്തുന്നു. ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ മനീഷ് ആണ് ഇത് ചെയ്യുന്നത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെയും മനീഷ് പ്രവർത്തിക്കുന്നു. നിർമല സീതാരാമൻ കേരളത്തിൽ വന്ന് പോയ ശേഷമാണ് കേസ് എടുത്തത്. തന്‍റെ കീഴിലെ ഉദ്യോഗസ്ഥനെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *