ആ വീഡിയോക്ക് പിന്നില്‍ ഹാക്കര്‍മാര്‍; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നസ്രിയ

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി നസ്രിയ നസീം. തന്‍റെ അക്കൗണ്ടില്‍ നിന്ന് ആര്‍ക്കെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ മറുപടി അയക്കരുതെന്നും നസ്രിയ പറഞ്ഞു.

ഏതോ കോമാളികൾ എന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസത്തേക്ക് എന്‍റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി ആരും മറുപടി അയക്കരുത്. ഇക്കാര്യം എന്‍റെ ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു.ഇന്നലെ രാത്രി നസ്രിയയുടെ ഇൻസ്റ്റഗ്രാമില്‍ ഒരു ലൈവ് പ്രത്യക്ഷപ്പെട്ടു. ഏതോ ഭാഷ സംസാരിക്കുന്ന രണ്ട് പേരുടെ നിഴല്‍ ദൃശ്യമാണ് പുറത്തുവന്നത്. നസ്രിയയുടെയും ഫഹദിന്‍റെയും നിഴല്‍ ആണെന്നാണ് ആദ്യം ആരാധകര്‍ കരുതിയത്. പിന്നാലെ ചില മോശം വാക്കുകള്‍ വീഡിയോയിലുള്ളവര്‍ ഉപയോഗിച്ചതോടെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാമെന്ന സംശയം പലരും ഉന്നയിച്ചു. തുടര്‍ന്ന് നസ്രിയ തന്നെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *