ആലപ്പുഴ: സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്ത കോവിഡ് പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ആലപ്പുഴ ജില്ലയില്‍. 119 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 78 പേര് നൂറനാട് ഐടിബിപി ക്യാമ്ബിലെ ഉദ്യോഗസ്ഥരാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് വിദേശത്തുനിന്നും ഒന്‍പതു പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്ബര്ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ആകെ 507 പേര് ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവര്‍ 256 ആണ്. ജില്ലയില്‍ ഇന്ന് ആറു പേരുടെ പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തു.