ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ മോദി തീവ്രവാദികളുടെ പാതയടച്ചു -അമിത്​ ഷാ

ന്യൂഡല്‍ഹി: കശ്​മീരിന്​ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35A എന്നിവ രാജ്യത്തേക്ക്​ തീവ്രവാദികള്‍ക്ക്​ നുഴഞ്ഞുകയറാനുള്ള മാര്‍ഗമായിരുന്നുവെന്ന്​ കേന്ദ്രആഭ്യന്തരമന്ത്രി അമിത്​ ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി തീവ്രവാദികള്‍ കടന്ന​ുകയറുന്ന പാത അടച്ചു. പ്രധാനമന്ത്രി മോദി അതിനുള്ള ധൈര്യം കാണിച്ചുവെന്നും അമിത്​ ഷാ പറഞ്ഞു. സര്‍ദാര്‍ പ​ട്ടേലി​​െന്‍റ ജന്മ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘റണ്‍ ഫോര്‍ യൂനിറ്റി’ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ദാര്‍ പ​ട്ടേലി​ന്​ ഇന്ത്യ​യിലെ 550 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കശ്​മീര്‍ വിഷയത്തില്‍ അദ്ദേഹത്തിന്​ പശ്ചാതപിക്കേണ്ടിവന്നു. ജമ്മുകശ്​മീര്‍ ഇന്ത്യയോട്​ ചേര്‍ന്നെങ്കിലും ആര്‍ട്ടിക്കിള്‍ 370ഉം 35Aയും തടസമായി. 70 വര്‍ഷം ഇതി​ന്​ മാറ്റമുണ്ടായിരുന്നില്ല. 2019 ആഗസ്​റ്റ്​ 5ന്​ മോദി സര്‍ക്കാര്‍ സര്‍ദാറി​​​െന്‍റ സ്വപ്​നം പൂര്‍ത്തീകരിച്ചുവെന്നും അമിത്​ ഷാ പറഞ്ഞു.

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലി​​െന്‍റ ജന്മദിനത്തിലാണ്​ ജമ്മുകശ്​മീര്‍, ലഡാക്ക്​ എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി പ്രാബല്യത്തില്‍ വന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *