ആരോഗ്യത്തെ സംരക്ഷിക്കാം ഇഞ്ചി കഴിക്കുന്നതിലൂടെ

ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്.

ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയ്ക്ക് പുറമേ ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചിയുടെ ഉപയോഗം നല്ലതാണ്. ഇഞ്ചി എല്ലുകളിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ദിവസേന ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. ഹൃദ്രോഗത്തിന് കാരണമാകുന്ന ആര്‍ജിനോസ് പ്രവര്‍ത്തനം, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവ നിയന്ത്രിക്കാന്‍ ഇഞ്ചിയുടെ ഉപയോഗം സഹായിക്കും.

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്റിഓക്സിഡന്റ്് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. മൂക്കടപ്പ് തലകറക്കം എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും കഴിയും. കാരണം മരുന്നുകള്‍ക്ക് തുല്യ ശക്തിയുള്ള ഘടകങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *