ആന്‍ഡ്രോയിഡ്​ ആപുകളും ഇനി വിന്‍ഡോസിലേക്ക്, വിൻഡോസ് 11 അവതരിപ്പിച്ചു

കാലിഫോര്‍ണിയ: വി​ന്‍ഡോസ്​ ഓപ്പറേറ്റിങ്​ സിസ്റ്റത്തിന്‍റെ ഏറ്റവും പുതിയ പതിപ്പ്​ അവതരിപ്പിച്ച്‌​ മൈക്രോസോഫ്​റ്റ്​. വെര്‍ച്വലായി നടന്ന ചടങ്ങില്‍ സി.ഇ.ഒ സത്യ നദാലെയാണ്​ പുതിയ പതിപ്പ്​ പുറത്തിറക്കിയത്​. സ്റ്റാര്‍ട്ട്​ മെനു, ടാസ്​ക്​ ബാര്‍, വിഡ്​ജെറ്റുകള്‍ എന്നിവയിലെ മാറ്റങ്ങളാണ്​ പ്രധാന സവിശേഷത. ഇനി മുതല്‍ ഡെവലപ്പര്‍ ആപുകളും വിഡ്​ജെറ്റിന്‍റെ ഭാഗമായി എത്തും.

ടച്ച്‌​ മോഡുള്ള ലാപ്​ടോപ്പുകള്‍ക്ക്​ കൂടുതല്‍ ഇണങ്ങുന്ന രീതിയില്‍ ഓപ്പറേറ്റിങ്​ സിസ്റ്റത്തെ കമ്ബനി പരിഷ്​കരിച്ചിട്ടുണ്ട്​. മൈക്രോസോഫ്​റ്റ്​ സ്​റ്റോര്‍ വഴി ആന്‍ഡ്രോയിഡ്​ ആപുകളും ഇനി വിന്‍ഡോസിന്‍റെ ഭാഗമായി എത്തും. ടിക്​ ടോക്​ പോലുള്ള ആപുകള്‍ ഇനി വിന്‍ഡോസ്​ സ്​റ്റോറില്‍ ലഭിക്കും.

മാക്​ പോലുള്ള വ്യത്യസ്​ത ഡിവൈസുകള്‍ ഉപയോഗിക്കുന്നവരുമായും വിഡിയോ കോള്‍ സാധ്യമാക്കുന്ന ഫീച്ചറും വിന്‍ഡോസ്​ 11ന്‍റെ ഭാഗമായി എത്തും.

വിന്‍ഡോസ്​ 10 ഉപയോഗിക്കുന്ന എല്ലാവര്‍ക്കും 11ന്‍റെ അപ്​ഡേഷന്‍ സൗജന്യമായി നല്‍കുമെന്നും സത്യ നദാലെ വ്യക്​തമാക്കിയിട്ടുണ്ട്​. ഈ വര്‍ഷം അവസാന​ത്തോടെ ഉപയോക്​താകള്‍ക്ക്​ ഓപ്പറേറ്റിങ്​ സിസ്റ്റം ലഭ്യമാവുമെന്നാണ്​ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *