ആക്ഷന്‍ രംഗങ്ങളും മാസ് സീനുകളും; രണത്തിന്റെ ട്രെയിലര്‍ എത്തി

തിരുവനന്തപുരം: ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. പ്രളയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയിലായി. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ അഭയം തേടി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു നാട് ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തില്‍പ്പെട്ടു. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി നടത്തിയ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും നമുക്ക് ബിഗ് സല്യൂട്ട് നല്‍കാം. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രക്ഷാപ്രവര്‍ത്തനത്തിനടക്കം കക്ഷിഭേദമില്ലാത്ത ഒത്തൊരുമയാണ് ഉണ്ടായത്. പുതിയ കേരളനിര്‍മാണത്തിനും ഈ ഒത്തൊരുമ ഉണ്ടാകണം.
രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. രണ്ടാം ഘട്ടമായ പുനരധിവാസം നടന്നുകൊണ്ടിരിക്കുന്നു.
പുനര്‍നിര്‍മാണമെന്ന ഏറ്റവും വലിയ ലക്ഷ്യം ഏറ്റെടുക്കേണ്ടതുണ്ട്. പുതിയ കേരളസൃഷ്ടിയേക്കൂടി അടിസ്ഥാനമാക്കിയുള്ളതാകും പുനര്‍നിര്‍മാണം
ടൂറിസത്തിനും തിരിച്ചടിയുണ്ടായി. വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്

സാധാരണയിലും കവിഞ്ഞ കാലവര്‍ഷമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രവചിച്ചതിലും അധികമായിരുന്നു കേരളത്തിലുണ്ടായത്. കാലവര്‍ഷക്കെടുതിയെ നേരിടാന്‍ 2018 മെയ് 16 മുതല്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

ഓഗസ്റ്റ് 8-ാം തീയ്യതി രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ആരംഭിച്ചതോടെയാണ് കാലവര്‍ഷക്കെടുതി ഈ നൂറ്റാണ്ടിലെ എറ്റവും വലിയ ദുരന്തമായി മാറുന്നതിലേക്ക് നയിച്ചത്.

ആഗസ്റ്റ് 9 മുതല്‍ 15വരെയുള്ള ഘട്ടത്തില്‍ സംസ്ഥാനത്ത് കണക്ക് കൂട്ടിയ മഴ 98.5മില്ലീമീറ്ററായിരുന്നു.എന്നാല്‍ 352.2 മില്ലീലിറ്റര്‍ മഴയാണ് പെയ്തത്. അതായത് കണക്ക് കൂട്ടിയതിനേക്കാള്‍ മൂന്നിരട്ടിയിലധികം മഴയാണ് സംസ്ഥാനത്തുണ്ടായത്.
ഭാരതപ്പുഴ,പെരിയാര്‍, പമ്ബ,ചാലക്കുടിപുഴ,അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികള്‍ കരകവിഞ്ഞൊഴുകി. കേരളത്തിലെ 82ഡാമുകളും നിറഞ്ഞ് കവിഞ്ഞു. മഴ താങ്ങാനാവാതെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി. ചിലയിടങ്ങളിലാവട്ടെ നദി വഴിമാറി ഒഴുകുന്ന സാഹചര്യം വരെ ഉണ്ടായി.

മഴവെള്ളത്തിന്റെ കുത്തൊഴുക്കിലും വെള്ളപ്പൊക്കത്തിലും ലക്ഷക്കണക്കിന് വീടുകളില്‍ വെള്ളംകയറി. പതിനായിരക്കണക്കിന് വീടുകള്‍ മുങ്ങിപ്പോയി. റോഡുകളും പാലങ്ങളും വ്യാപകമായി തകര്‍ന്നു.57,000 ത്തോളം ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലായി.വളര്‍ത്തുമൃഗങ്ങളും പക്ഷികളും വെള്ളപ്പൊക്കത്തില്‍ ചത്തുമലച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യാപകമായി വെള്ളത്തിനടിയിലായി. വിലപ്പെട്ട രേഖകള്‍ പലതും മഴയില്‍ കുതിര്‍ന്ന് നശിച്ചു. ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും ഭൂമിയുടെ പ്രതലത്തിന്റെ ഘടന തന്നെ മാറിപ്പോയി.

രക്ഷാപ്രവര്‍ത്തനത്തിന് പോലീസ്, ഫയര്‍ഫോഴ്സ് സംവിധാനങ്ങള്‍ തുടക്കംമുതല്‍ സജീവമായി. പിന്നീട് കേന്ദ്രസേനകളേയും സൈന്യത്തെയും അണിനിരത്തി. ഇത്തരം ഇടപെടലുകളാണ് മരണസംഖ്യ കുറയ്ക്കാനിടയായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 29 വരെ 730 കോടിയാണ് ലഭിച്ചത്. ചെക്കായും, സ്ഥലങ്ങളായും, ആഭരണങ്ങളായും, വാഗ്ജദാനങ്ങളായും ലഭിച്ചത് ഇതിന് പുറമേ വരും. കേന്ദ്രത്തില്‍ നിന്ന് 600 കോടിരൂപ ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *