വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം 27,79,953 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്.
രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,30,798 കടന്നു. 11,64,680 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. ഇവിടെ കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്.
രോഗബാധിതര്‍ ന്യൂയോര്‍ക്ക്- 4,18,605, കലിഫോര്‍ണിയ- 2,38,391, ന്യൂജഴ്സി- 1,77,238, ടെക്സസ്- 1,75,509, ഫ്ളോറിഡ- 1,58,997, ഇല്ലിനോയിസ്- 1,45,066, മസാച്യുസെറ്റ്സ്- 1,09,143, പെന്‍സില്‍വാനിയ- 91,864, ജോര്‍ജിയ- 84,237, അരിസോണ- 84,092.
മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്- 32,143, കലിഫോര്‍ണിയ- 6,164, ന്യൂജഴ്സി- 15,218, ടെക്സസ്- 2,541, ഫ്ളോറിഡ- 3,554, ഇല്ലിനോയിസ്- 7,152, മസാച്യുസെറ്റ്സ്- 8,081, പെന്‍സില്‍വാനിയ- 6,741, ജോര്‍ജിയ- 2,827, അരിസോണ- 1,720.