അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ 13.47 ല​ക്ഷം; മ​ര​ണ​സം​ഖ്യ 80,037 ക​വി​ഞ്ഞു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13,47,309 ആ​യി. 80,037 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തു​വ​രെ 2,38,078 പേ​രാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 10,29,778 രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,417 മ​ര​ണ​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പു​തു​താ​യി 25,218 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ന്യൂ​യോ​ര്‍​ക്ക് (186), മ​സാ​ച്യു​സെ​റ്റ്സ് (138), മി​ഷി​ഗ​ണ്‍ (133), ന്യൂ​ജേ​ഴ്സി (132), ഇ​ല്ലി​നോ​യി​സ് (108) സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്, ന്യൂ​യോ​ര്‍​ക്കി​ല്‍ ആ​കെ മ​ര​ണം 26,771 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,43,409. ന്യൂ​ജഴ്സി​യി​ല്‍ മ​ര​ണം 9,118. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 1,38,579. മ​സാ​ച്യൂ​സെ​റ്റ്സി​ല്‍ മ​ര​ണം 4,840. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 76,743. ഇ​ല്ലി​നോ​യി​യി​ല്‍ മ​ര​ണം 3,349. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 76,085.

കാ​ലി​ഫോ​ണി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 66,687. മ​ര​ണം 2,691. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 58,686 ആ​യി ഉ​യ​ര്‍​ന്നു. 3,798 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ല്‍ മ​ര​ണം 4,526. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 46,756. ഫ്ളോ​റി​ഡ​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 40,001. മ​ര​ണം 1,716. ടെ​ക്സ​സി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 38,642. മ​ര​ണം 1,111. ക​ണ​ക്ടി​ക്ക​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 32,984. മ​ര​ണം 2,932.

Spread the love

Leave a Reply

Your email address will not be published. Required fields are marked *