അഹമ്മദ് പട്ടേല്‍, പാര്‍ട്ടിയുടെ ഒരു തൂണായിരുന്നു… ഞങ്ങള്‍ക്ക് അദ്ദേഹത്തെ മിസ് ചെയ്യും: രാഹുല്‍ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായിരുന്ന അഹമ്മദ് പട്ടേലിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. അഹമ്മദ് പട്ടേല്‍, പാര്‍ട്ടിയുടെ ഒരു തൂണായിരുന്നു… ഞങ്ങള്‍ക്ക് അദ്ദേഹത്തെ മിസ് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെയാണ് തനിക്ക് നഷ്ടപ്പെട്ടത് എന്നായിരുന്നു സോണിയ ഗാന്ധിയുടെ അനുശോചന സന്ദേശം.

”ഇന്നത്തെ ദിവസം സങ്കടമുള്ളതാണ്. അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തൂണായിരുന്നു. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും പാര്‍ട്ടിക്കുവേണ്ടിയായിരുന്നു. പാര്‍ട്ടിയുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ഓരോ ഘട്ടത്തിലും അദ്ദേഹം കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസിന് അദ്ദേഹം വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ മിസ് ചെയ്യും. ഫൈസലിനും മുംതാസിനും കുടുംബത്തിനും എന്റെ സ്‌നേഹവും അനുശോചനവുമറിയിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അനുശോചന സന്ദേശം.പാര്‍ട്ടിക്ക് വേണ്ടി ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെയാണ് തനിക്ക് നഷ്ടപ്പെട്ടത് എന്നായിരുന്നു സോണിയ ഗാന്ധിയുടെ ട്വീറ്റ്. ഏറ്റെടുക്കുന്ന ജോലിയില്‍ പുലര്‍ത്തുന്ന വിശ്വാസ്യതയും അര്‍പ്പണബോധവും പ്രതിജ്ഞാബദ്ധതയും, സഹായിക്കാനുള്ള മനസ്സും, മഹാമനസ്‌കതയും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന ഘടകമാണ്.

പകരം വെക്കാനില്ലാത്ത, വിശ്വസ്തനായ സഖാവിനെയും സുഹൃത്തിനെയും കൂടിയാണ് തനിക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഞാന്‍ എന്റെ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞാന്‍ എന്റെ സഹാനുഭൂതിയും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സോണിയ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *