അര്‍ജുന്‍ ടെണ്ടുല്‍ക്കറെ എന്തിന് ടീമിലെടുത്തു? സഹീര്‍ഖാന് മറുപടിയുണ്ട്…

ഐപിഎല്‍ ലേലം തുടങ്ങും മുമ്പെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുണ്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. ട്രോളുകള്‍ക്കൊപ്പം അര്‍ജുന് വേണ്ടി ഏതെല്ലാം ടീമുകള്‍ രംഗത്തിറങ്ങും, ആര് സ്വന്തമാക്കും എന്നിങ്ങനെയായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. സച്ചിന്‍ കൂടി ഉപദേശക സ്ഥാനത്തുള്ള മുംബൈ തന്നെ അര്‍ജുനെ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അങ്ങനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് അര്‍ജുനെ മുംബൈ തന്നെ സ്വന്തമാക്കി.

പിന്നാലെ ട്രോളുകളും നിറയാന്‍ തുടങ്ങി. ക്രിക്കറ്റിലെ നെപ്പോട്ടിസമാണ് അര്‍ജുനെ മുംബൈയിലെത്തിച്ചതെന്നും മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലുള്‍പ്പെടെ കഴിവ് തെളിയിച്ച ഒത്തിരി താരങ്ങള്‍ പുറത്തുണ്ടെന്നുമൊക്കെ വിമര്‍ശകര്‍ ഓര്‍മപ്പെടുത്തി. എന്നാല്‍ അത്തരം വിമര്‍ശങ്ങളെയും ട്രോളുകളെയുമൊക്കെ തള്ളുകയാണ് മുംബൈ ഡയരക്ടറും മുന്‍ ഇന്ത്യന്‍ പേസറുമായ സഹീര്‍ഖാന്‍. മുംബൈ ക്യാമ്പിലുണ്ടെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം അര്‍ജുനുണ്ടെന്നാണ് സഹീര്‍ഖാന്‍ പറയുന്നത്.

അര്‍ജുനോടൊപ്പം ഒരുപാട് സമയം നെറ്റ്‌സില്‍ ചെലവഴിച്ചിട്ടുണ്ട്, ബൗളിങിന് സഹായകമാകുന്ന ടിപ്‌സുകളടക്കം പറയുന്ന കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും നന്നായി കഠിനാധ്വാനം ചെയ്യുന്നയാളാണ് അര്‍ജുനെന്നും അത് തന്നെ ആവേശകരമായ കാര്യമാണെന്നും സഹീര്‍ഖാന്‍ പറയുന്നു. സച്ചിന്റെ മകന്‍ എന്ന നിലയില്‍ വല്ലാതെ സമ്മര്‍ദം അര്‍ജുന് മേലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്, ഷെയിന്‍ ബോണ്ട്, മഹേള തുടങ്ങിയ പരിശീലകര്‍ ക്യാമ്പിലുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ കഴിവുകളെ ഉപയോഗപ്പെടുത്താനാവും, വളര്‍ന്നുവരുന്ന ഒരു യുവ ക്രിക്കറ്ററാണ് അര്‍ജുനെന്നും മികച്ച പ്രകടനം പുറത്തെടുത്ത് കഴിവ് തെളിയിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും സഹീര്‍ഖാന്‍ വ്യക്തമാക്കിമുംബൈയ്ക്കായി ലേലം വിളിക്കാന്‍ സഹീര്‍ഖാനും ഉണ്ടായിരുന്നു. ഇടം കയ്യന്‍ ബാറ്റ്സ്മാനും ഇടം കയ്യന്‍ ബൗളറുമാണ്‌ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ സഈസ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ പ്രതിനിധീകരിച്ച് അര്‍ജുന്‍ രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു. മുംബൈയുടെ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14 ടീമുകളിലും അദ്ദേഹം അംഗമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *