“അമ്മ’ എക്സിക്യൂട്ടീവ് 24ന്; വിശാല ജനറല്‍ബോഡിയും ചേരും

ചെന്നൈ: നടി ആക്രമിക്കപ്പെട്ട വിഷയം ഉയര്‍ത്തി ഡബ്ല്യൂസിസി അംഗങ്ങളായ നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ “അമ്മ’ ചര്‍ച്ച ചെയ്യുമെന്ന് നടനും സംഘടന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ഇതിനായി സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ മാസം 24ന് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു ശേഷം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിശാലമായ ജനറല്‍ബോഡി വിളിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *