അമേരിക്കയെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയയുടെ ജഗാംഗ് പ്രവിശ്യയില്‍നിന്ന് അര്‍ധരാത്രിയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. 3,000 കി.മീ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലിലാണ് പതിച്ചത്.

അമേരിക്കന്‍ സ്റ്റേറ്റായ കൊളറാഡോയുടെ തലസ്ഥാനമായ ഡെന്‍വര്‍, ഷിക്കാഗോ എന്നിവ പുതിയ മിസൈലിന്റെ പരിധിയില്‍വരുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസമാദ്യമാണ് അമേരിക്കയിലെ അലാസ്‌ക്കയിലെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. ആണവായുധം വഹിക്കാന്‍ശേഷിയുള്ളതാണ് ഈ മിസൈല്‍.

ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ സാധാരണ രാത്രിയില്‍ നടക്കാറില്ല. എന്നാല്‍ എന്തുകൊണ്ടാണ് രാത്രിയില്‍ പരീക്ഷണം നടത്തിയതെന്ന് വ്യക്തമല്ലെന്നും തെക്കന്‍ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യൊനാപ്പ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *