അമിതാഭ് ബച്ചന്റെ തമിഴ് സിനിമയ്ക്ക് ഹിന്ദിയിലും പേരിട്ടു; ‘തരെ യാര്‍ ഹൂന്‍ മെയിന്‍’.

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഉയര്‍ന്ത മനിതനായി’ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര്‌ തേരെ യാര്‍ ഹൂന്‍ മെയിന്‍ എന്നാണ്.
തമിഴ് വാനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നാല്‍പ്പതു ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ബച്ചന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിന്നു. എസ് ജെ സൂര്യയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ ബച്ചന്‍ വേഷമിടുന്നത്.
ഉയര്‍ന്ത മനിതനിലെ ഒരു രംഗത്തിന്റെ ഫോട്ടോ അമിതാഭ് ബച്ചന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ശിവാജി ഗണേശന്റെ ഫോട്ടോ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചന്റേയും എസ് ജെ സൂര്യയുടേയും ചിത്രമായിരുന്നു അത്.
‘മാസ്റ്റര്‍ ശിവാജി ഗണേശന്റെ നിഴലില്‍ രണ്ട് വിദ്യാര്‍ഥികള്‍… ഞാനും സൂര്യയും’ തമിഴ് സിനിമയുടെ ഏറ്റവും വലിയ ഇതിഹാസതാരമാണ് ശിവാജി. അദ്ദേഹത്തിന്റെ ഫോട്ടോയാണ് ചുമരില്‍. മികച്ച പ്രതിഭയുളള കലാകാരന്‍. അദ്ദേഹത്തിന് എന്റെ ആദരവ്’ എന്നാണ് ഫേസ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *