അബ്ദുള്ളക്കുട്ടിയെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നും , അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹോട്ടൽ ഉടമ

പൊന്നാനിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചെന്ന ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ പരാതിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹോട്ടല്‍ ഉടമ. എ പി അബ്ദുള്ളക്കുട്ടിയെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നും , അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പൊന്നാനിയിലെ ഹോട്ടലുടമ പറഞ്ഞു. ഹോട്ടലിന് അകത്ത് വച്ച്‌ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. ഹോട്ടലിലെ സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്നും ഹോട്ടലിന് പുറത്ത് വച്ച്‌ ഇങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.
ഇതിന് ശേഷം ആണ് അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി വന്ന ഇടിച്ചത്. താ​ന്‍ സ​ഞ്ച​രി​ച്ച കാ​റി​നു പി​ന്നി​ല്‍ മ​റ്റൊ​രു വാ​ഹ​നം കൊണ്ടു​ വ​ന്ന് അ​മി​ത​വേ​ഗ​ത​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കാ​റി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും വാ​ഹ​നം പി​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചുവെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു. പൊന്നാനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *