അപ്രീലിയ മാക്‌സി സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് SXR 125 പുറത്തിറക്കാന്‍ ഒരുങ്ങുന്നു

മാക്‌സി സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് SXR 125 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അപ്രീലിയ. അവതരണത്തിന് മുന്നോടിയായി സ്‌കൂട്ടറിനായുള്ള ബുക്കിംഗ് കമ്ബനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.5,000 രൂപയ്ക്കാണ് സ്‌കൂട്ടറിനായുള്ള പ്രീ ബുക്കിംഗ് നടക്കുന്നത്. വലിയ പതിപ്പായ SXR 160-യില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ തന്നെയാണ് ചെറിയ പതിപ്പും മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇപ്പോഴിതാ വാഹനത്തിന്റെ എഞ്ചിന്‍ വിവരങ്ങള്‍ സംബന്ധിച്ച്‌ ഏതാനും വിവരങ്ങളാണ് പുറത്തുവരുന്നത്. അപ്രീലിയ SXR 125-ന് 124.5 സിസി 3-വാല്‍വ് എഞ്ചിനാകും കമ്ബനി നല്‍കുക. അത് 9.52 bhp കരുത്തും 9.2 Nm ടോര്‍ക്കും സൃഷ്ടിക്കും. 1,963 മില്ലിമീറ്റര്‍ നീളവും 803 മില്ലീമീറ്റര്‍ വീതിയും 1,361 മില്ലീമീറ്റര്‍ വീല്‍ബേസും സ്‌കൂട്ടറിന് ഉണ്ട്.
SXR 160-യില്‍ നല്‍കിയിരിക്കുന്ന അതേ സെറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റല്‍ സ്പീഡോമീറ്ററും ഈ പതിപ്പിനും ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *