അപ്രതീക്ഷിത തോൽവി; കിരീടത്തിന്​ യുവന്റസ്‌ കാത്തിരിക്കണം

ഇറ്റാലിയൻ ഫുട്​ബോൾ ലീഗിൽ കിരീടത്തിനടുത്ത് എത്തിയ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. അതും തരംതാഴ്ത്തല്‍ മേഖലയിലുണ്ടായിരുന്ന ഉഡിനിസിനോടാണ്‌ ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും തോല്‍വി. 2-1നായിരുന്നു തോല്‍വി. വ്യാഴാഴ്​ച രാത്രി കിരീടം ഉയർത്തേണ്ടവരായിരുന്നു നിലവിലെ ചാമ്പ്യന്മാരായ യുവന്റസ്. തോല്‍വിയോടെ കിരീടധാരണത്തിനായി യുവന്റസ് ഇനിയും കാത്തിരിക്കണം.മാത്തിയസ്​ ഡി ലിറ്റിന്റെ ഗോളിൽ (42) ആദ്യ പകുതി തന്നെ മുന്നിലെത്തിയതാണ്​ യുവന്റസ്. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളുമായി എതിരാളികൾ തിരിച്ചുവരുന്നതാണ്​ പിന്നീട്​ കണ്ടത്​. ലിജ നെസ്​റ്റോറോവ്​സ്​കി(52), സീകോ ഫൊഫാന(92) എന്നിവരാണ്​ ഉഡിനിസിനായി ഗോൾ നേടിയത്​. ഇതോടെ 17ാം സ്​ഥാനത്തുണ്ടായിരുന്ന ഉഡിനിസ്​ അപ്രതീക്ഷിത ജയ​ത്തോടെ 15ാം സ്​ഥാനത്തേക്ക്​ ഉയരുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *