അപകടാവസ്ഥ നേരിടാന്‍ റോബോട്ടുകള്‍ക്കാവില്ലെന്ന് പഠനം

എന്തിനും ഏതിനും റോബോട്ടുകളെ നിര്‍മിക്കുന്ന കാലമാണിത്. എന്നാല്‍, എല്ലാ ആവശ്യങ്ങള്‍ക്കും റോബോട്ടുകള്‍ മതിയാവുമോ എന്നത് എന്നും മുഴങ്ങി നില്‍ക്കുന്ന ഒരു ചോദ്യമാണ്.

അപകടകരമായ അവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതില്‍ റോബോട്ടുകള്‍ പരാജയമാണെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.
കഴിഞ്ഞ ജനുവരിയില്‍ നിര്‍മിച്ച അന്‍പതോളം റോബോട്ടുകളില്‍ നടത്തിയ പഠനത്തില്‍ ഇവ എളുപ്പത്തില്‍ കേടുവരാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയത്.

ഇത്തരം റോബോട്ടുകള്‍ അപകടകരമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയമാണ്. വീട്ടാവശ്യത്തിനും കച്ചവട,വ്യാവസായികാവശ്യങ്ങള്‍ക്കുമായി നിര്‍മിച്ച റോബോട്ടുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടത്.

അതിനാല്‍ തന്നെ ഹാക്കര്‍മാര്‍ക്ക് ഇത്തരം റോബോട്ടുകള്‍ എളുപ്പം ഹാക്ക് ചെയ്യാനുമാകും. സുരക്ഷാ സവിശേഷതകള്‍ തകിടം മറിച്ചും അപകട ഘട്ടങ്ങളില്‍ മാറിക്കളയുന്നതിനും ആക്രമിയാവുന്നതിനും ഇത് കാരണമാകുന്നു. ഇതു റോബോട്ടുകള്‍ ഉപയോഗിക്കുന്നവരെ അപകടത്തിലാക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *