അന്തര്‍സംസ്​ഥാന നദീസംയോജനം യുദ്ധകാലാടിസ്​ഥാനത്തില്‍ വേണം -ഡി.എം.കെ

രാ​ജ്യ​മെ​ങ്ങും ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ശ​ക്​​തി​യാ​ര്‍​ജി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്ത​ര്‍​സം​സ്​​ഥാ​ന ന​ദീ സം​യോ​ജ​ന പ​ദ്ധ​തി മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കി യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ​​ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം വ​ര്‍​ക്കി​ങ്​ പ്ര​സി​ഡ​ന്‍​റ്​ എം.​കെ. സ്​​റ്റാ​ലി​ന്‍. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ ഉൗ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​യ​ച്ച ക​ത്തി​ല്‍ സ്​​റ്റാ​ലി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ന്ത്യ​ക്കാ​രി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗം കാ​ര്‍​ഷി​ക​വൃ​ത്തി അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ ജീ​വി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ന​ദീ​സം​യോ​ജ​ന പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണം. ത​മി​ഴ്​​നാ​ട്ടി​ലേ​ക്കു​ള്ള ജ​ല​മൊ​ഴു​ക്ക്​ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും അ​ന്ത​ര്‍​സം​സ്​​ഥാ​ന ന​ദീ​ജ​ല ക​രാ​റു​ക​ള്‍ ലം​ഘി​ച്ച്‌​ ചെ​റു അ​ണ​ക​ള്‍ നി​ര്‍​മി​ക്കാ​നും അ​യ​ല്‍ സം​സ്​​ഥാ​ന​ങ്ങ​ള്‍ ​ശ്ര​മി​ക്കു​ന്നു. നി​യ​മാ​നു​സൃ​തം ല​ഭി​ക്കേ​ണ്ട ജ​ലം അ​യ​ല്‍​സം​സ്​​ഥാ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കാ​ത്ത​തും കാ​ല​വ​ര്‍​ഷ​ത്തി​​െന്‍റ കു​റ​വ​ും കൊ​ടും വ​ര​ള്‍​ച്ച​യും​മൂ​ലം ത​മി​ഴ്​​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ ദൈ​നം​ദി​ന ജീ​വി​തം താ​ളം തെ​റ്റി​യി​രി​ക്കു​ന്നു.
നൂ​റു​ക​ണ​ക്കി​ന്​ ക​ര്‍​ഷ​ക​ര്‍ ആ​ത്​​മ​ഹ​ത്യ​ചെ​യ്​​തു. കു​ഴ​ഞ്ഞു​മ​റി​ഞ്ഞ അ​ന്ത​ര്‍​സം​സ്​​ഥാ​ന ന​ദീ​ജ​ല ത​ര്‍​ക്ക​ങ്ങ​ളി​ല്‍​പെ​ട്ട്​ ത​മി​ഴ്​​നാ​ട്​ ഉ​ത്​​ക​ണ്​​ഠ​ജ​ന​ക​മാ​യ അ​വ​സ്​​ഥ​യി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ന​ദീ​സം​യോ​ജ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര ജ​ല​വ​കു​പ്പി​​ന്​ കീ​ഴി​ല്‍ പ്ര​ത്യേ​ക ക​ര്‍​മ​സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ്​​റ്റാ​ലി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *