അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍

തിരുവനന്തപുരം: അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഗർഭിണികൾക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക കൗണ്ടർ സംവിധാനമൊരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന ഗർഭിണികൾ, മുതിർന്നപൗരൻമാർ, ഗുരുതരമായ അസുഖമുളളവർ എന്നിവർക്കായാണ് അതിർത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളിൽ പ്രത്യേകം കൗണ്ടർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ തലപ്പാടി എന്നീ ചെക്ക്പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *