സ്വ​ര്‍​ണ​ വി​ല​യി​ല്‍ പു​തി​യ റി​ക്കാ​ര്‍​ഡ്; പ​വ​ന് 38,120 രൂ​പ​യാ​യി

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് കു​തി​പ്പ്. സ്വ​ര്‍​ണ​വി​ല 38,000 രൂ​പ പി​ന്നി​ട്ടു. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ​കൂ​ടി 38,120 രൂ​പ​യാ​യി. 4765 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല.

അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വാ​ണ് സം​സ്ഥാ​ന​ത്തും വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 2011-ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യി ഒ​രു ട്രോ​യ് ഔ​ണ്‍​സി​ന് 1,900 ഡോ​ള​ര്‍ ക​ട​ന്നു.

വെള്ളി​യാ​ഴ്ച പ​വ​ന് 480 രൂ​പ കൂ​ടി 37,880 രൂ​പ നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *